ദോഹ- മുപ്പത്തിമൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യവും ഇരു ദിശകളിലും അഞ്ച് വരി ഗതാഗതം സാധ്യമാക്കുന്നതുമായ ദോഹ-അല്‍ ഖോര്‍ അതിവേഗ പാത തുറന്നു. ഇതോടൊപ്പം മൂന്നു പ്രധാന ഇന്റര്‍ചേഞ്ചുകളും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനി ഉദ്ഘാടനം ചെയ്തു. ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സായിഫ് അല്‍ സുലൈത്തി, നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസിസ് ബിന്‍ തുര്‍ക്കി അല്‍ സുബായി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ദോഹ അല്‍ ഖോര്‍ യാത്രാസമയം 65 ശതമാനം കുറയ്ക്കാന്‍ പുതിയ പാതയ്ക്കാകും.
20 മിനിറ്റുകൊണ്ട് ഖത്തര്‍ സര്‍വകലാശാലയില്‍നിന്ന് അല്‍ ഖോര്‍ നഗരത്തിലെത്താം. നിശ്ചയിച്ചതിലും ഒരു വര്‍ഷം മുന്‍പേ നിര്‍മാണം പൂര്‍ത്തിയാക്കാനായത് അഭിമാനകരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
2020 ജൂണോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പൊതുമരാമത്തു വകുപ്പായ അഷ്ഗാലിന്റെ ആദ്യ തീരുമാനം.