Sorry, you need to enable JavaScript to visit this website.

എതിര്‍ സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്താല്‍ ഷോക്കടിക്കും; വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രിയുടെ ഭീഷണി

കൊറാര്‍ (ഛത്തീസ്ഗഢ്)- ബിജെപി സ്ഥാനാര്‍ത്ഥിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്താല്‍ പിടികൂടാന്‍ നരേന്ദ്ര മോഡി കാമറ ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഗുജറാത്തിലെ ബിജെപി എംഎല്‍എ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് മന്ത്രിയും സമാന രീതിയില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി രംഗത്തെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ലാത്തവര്‍ക്ക് വോട്ടു കുത്തിയാല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ നിന്നും ഷോക്കടിക്കുമെന്നു പറഞ്ഞതാണ് മന്ത്രി കവാസി ലഖ്മ വോട്ടര്‍മാരെ വിരട്ടിയത്. ഛത്തീസ്ഗഢില്‍ പുതുതായ അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരില്‍ എക്‌സൈസ്, വാണിജ്യ വകുപ്പ് മന്ത്രിയാണ് കവാസി. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ ആദ്യ ബട്ടണ്‍ അമര്‍ത്തണം. രണ്ടാമത്തെ ബട്ടണ്‍ അമര്‍ത്തിയാല്‍ കറന്റ് പിടിക്കും. മൂന്നാം ബട്ടണ്‍ അമര്‍ത്തിയാലും ഷോക്കടിക്കും. ആദ്യ ബട്ടണ്‍ ഞങ്ങള്‍ ശരിയാക്കിയിട്ടുണ്ട്- കാങ്കര്‍ ജില്ലയിലെ ഒരു തെരഞ്ഞെടുപ്പു റാലിയില്‍ ചൊവ്വാഴ്ച മന്ത്രി പ്രസംഗിച്ചതാണിത്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ മന്ത്രിക്ക് നോട്ടീസയച്ചിട്ടുണ്ട്. ബിജെപി നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 

Latest News