Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ടു വര്‍ഷത്തിനിടെ നഷ്ടമായത് 50 ലക്ഷം തൊഴിലുകള്‍; ദുരിതമായത് ദുര്‍ബല വിഭാഗങ്ങള്‍ക്ക്

ന്യൂദല്‍ഹി- കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം ഇന്ത്യയില്‍ അര കോടിയിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് പഠനം. 2016 നവംബറിലെ നോട്ടു നിരോധനത്തിനു പിന്നാലെയാണ് വന്‍തോതിലുള്ള തൊഴില്‍നഷ്ടം സംഭവിച്ചതെന്നും അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എംപ്ലോയ്‌മെന്റ് നടത്തിയ ഇന്ത്യയിലെ തൊഴില്‍ മേഖലയെ കുറിച്ചുള്ള പഠനം വ്യക്തമാക്കുന്നു. തൊഴില്‍ നഷ്ടം സംഭവിച്ച കാലയളവിലാണ് നോട്ടു നിരോധനവും പ്രഖ്യാപിച്ചത്. എന്നാല്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ലഭ്യമായ വിവരങ്ങളില്‍ തെളിവുകളില്ലെന്നും പഠനം പറയുന്നു. സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ജോലി നഷ്ടമായത്. തൊഴില്‍നഷ്ടം കാര്യമായി ബാധിച്ചത് ദുര്‍ബല ജനവിഭാഗങ്ങളെയാണെന്നും 'സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019' എന്ന റിപോര്‍ട്ട് പറയുന്നു. ഇത് നോട്ടു നിരോധനം കാരണമാണെങ്കിലും അല്ലെങ്കിലും അടിയന്തിരമായി നയപരമായ ഇടപെടല്‍ ആവശ്യമുള്ള വിഷയമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

2011-നു ശേഷം തൊഴിലില്ലായ്മ കുത്തനെ ഉയര്‍ന്നു. തൊഴില്‍രഹിതരുടെ കൂട്ടത്തില്‍ വിദ്യാഭ്യാസം ലഭിച്ചവരുടേയും യുവജനങ്ങളുടേയും എണ്ണവും ഗണ്യമായി ഉയര്‍ന്നു. ഈ കാലയളവില്‍ തന്നെ വിദ്യാഭ്യാസം കുറഞ്ഞവരുടെ ജോലി നഷ്ടപ്പെടുകയും തൊഴിലവസരങ്ങള്‍ കുറയുകയും ചെയ്യുന്ന പ്രവണതയും ഉടലെടുത്തു. ഈ കാരണങ്ങള്‍ക്ക് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ പ്രാധാന സാമ്പത്തിക പ്രശ്‌നമായി തൊഴിലില്ലായ്മ ഉയര്‍ന്നു വന്നത്. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 2017-18 കാലയളവില്‍ ഏറ്റവും ഉയര്‍ന്ന 45 ശതമാനത്തിലെത്തിയതായുള്ള കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ച റിപോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് ചോര്‍ന്നിരുന്നു.
 

Latest News