ചെന്നൈ- ഡി.എം.കെ നേതാവ് കനിമൊഴിയുടെ വീട്ടിൽ റെയ്ഡ്. കണക്കിൽപെടാത്ത പണമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ്. ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിൽ നിരവധി ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ട്. തൂത്തുക്കുടിയിലെ വസതിയിലാണ് റെയ്ഡ്. തൂത്തുക്കുടിമണ്ഡലത്തിലെ ഡി.എം.കെ മുന്നണിയുടെ സ്ഥാനാർഥിയാണ് കനിമൊഴി.