കൊച്ചി- മംഗലാപുരത്ത്‌നിന്ന് തിരുവനന്തപുരത്തേക്ക് ഹൃദയശസ്ത്രക്രിയക്കായി കൊണ്ടുപോയ പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ നടത്തും. സർക്കാർ നിർദ്ദേശപ്രകാരമാണിത്. ശസ്ത്രക്രിയക്കാവശ്യമായ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. കുഞ്ഞിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും സമയത്തിനകം നടത്തും.
ഇന്ന് രാവിലെ പത്തു മണിക്കാണ് പതിനഞ്ചു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞുമായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയ നടത്താൻ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഇത്രയും ദൂരം കുഞ്ഞുമായി യാത്ര ചെയ്യണമെന്നതിനാൽ കൊച്ചിയിലേക്ക് ശസ്ത്രക്രിയ മാറ്റുകയായിരുന്നു. സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തുന്നത്.