ന്യൂദല്‍ഹി- തപാല്‍ സര്‍വീസുകള്‍ക്കൊപ്പം വിവിധ നിക്ഷേപക പദ്ധതികളും കൈകാര്യം ചെയ്യുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്. അടുത്ത ഏതാനും വര്‍ഷങ്ങളായി തപാല്‍ വകുപ്പിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം കൂടി വരികയാണ്. 2019 സാമ്പത്തിക വര്‍ഷം ഇത് 15000 കോടി രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നഷ്ടത്തിലോടുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്‍, എയര്‍ ഇന്ത്യ എന്നിവയെ ഏറെ പിറകിലാക്കുന്ന നഷ്ടമാണ് ഇന്ത്യാ പോസ്റ്റിന്റേത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ നഷ്ടം 8000 കോടിയും എയര്‍ ഇന്ത്യയുടേത് 5340 കോടിയുമായിരുന്നു.