ബംഗളുരു- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ഒറ്റ അക്കത്തില്‍ ഒതുങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാര്‍. കോഴ നല്‍കി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ഇപ്പോഴും ബിജെപിയുടെ ശ്രമം നടക്കുന്നുണ്ട്. പക്ഷെ സഖ്യം തകരില്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ്‌ജെ.ഡി.എസ് സംഖ്യത്തില്‍ താഴെ തട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും അദേഹം സമ്മതിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും, ബിജെപിയുടെ തന്ത്രങ്ങളെല്ലാം തകര്‍ത്ത് കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരുണ്ടാക്കുന്നതിന് ചുക്കാന്‍ പിടിച്ച നേതാവാണ് ഡി. കെ. ശിവകുമാര്‍. കോണ്‍ഗ്രസ്‌ജെ.ഡി.എസ് സംഖ്യത്തില്‍ പ്രശ്‌നപരിഹാരത്തിന് എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡി. കെ. ശിവകുമാര്‍ ആണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്ജെഡി(എസ്) സംഖ്യമായാണ് മത്സരിക്കുന്നത്.