ലഖ്‌നൗ- തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ലഘിച്ച് വര്‍ഗീയത പ്രസംഗിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ മൂന്ന് ദിവസത്തെ പ്രചാരണ വിലക്കേര്‍പ്പെടുത്തി. മുസ്ലിംകളോട് ഒരു പ്രത്യേക പാര്‍ട്ടി വോട്ട് ചെയ്യരുതെന്ന് പ്രസംഗിച്ച മുന്‍ മുഖ്യമന്ത്രി ബിഎസ്പി നേതാവ് മായാവതിക്ക് രണ്ടു ദിവസത്തെ വിലക്കുമുണ്ട്. യോഗി ആദിത്യനാഥ് ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ അടുത്ത 72 മണിക്കൂര്‍ സമയത്തേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങാന്‍ പാടില്ലെന്നാണ് ഉത്തരവ്. 48 മണിക്കൂറാണ് മായാവതിയുടെ വിലക്ക്. ഇരു നേതാക്കളുടേയും വിവാദ പ്രസതാവനകളെ കമ്മീഷന്‍ ശക്തമായി അപലപിച്ചു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇസ്ലാമിക ചരിത്രത്തിലെ പോരാളിയായ അലിയും ഹൈന്ദവ ദേവനായ ഹനുമാന്‍ ബജ്‌റംഗ് ബാലിയും തമ്മിലുള്ള പോരാട്ടമാണ് എന്നായിരുന്നു ആദിത്യനാഥിന്റെ വര്‍ഗീയ പരാമര്‍ശം. യുപിയിലെ മഹാസഖ്യം ദയൂബന്ദില്‍ സംഘടിപ്പിച്ച റാലിയില്‍ മുസ്ലിംകളോട് ഒരു പ്രത്യേക പാര്‍ട്ടിക്ക് വോച്ചു ചെയ്യരുതെന്ന് പ്രസംഗിച്ചതിനാണ് മായാവതിക്ക് നോട്ടീസയച്ചത്.
Election Commission bans UP CM Yogi Adityanath and BSP chief Mayawati from election campaigning for 72 hours & 48 hours respectively, starting from 6 am tomorrow, for violating Model Code of Conduct by making objectionable statements in their speeches. #LokSabhaElections2019 pic.twitter.com/j1cYzMY8Mr
— ANI UP (@ANINewsUP) April 15, 2019