ന്യൂദൽഹി- ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്തു. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള പതിനഞ്ച് അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം അവസാനത്തോടെ ലണ്ടനിലാണ് ക്രിക്കറ്റ് മാമാങ്കം. ടീമിൽ ഇടംനേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഋഷഭ് പന്തിനെ തഴഞ്ഞ സെലക്ടർമാർ പകരം ദിനേഷ് കാർത്തികിന് അവസരം നൽകി. അമ്പാട്ടി റായ്ഡുവും ടീമിന് പുറത്താണ്. രവീന്ദ്ര ജഡേജ, വിജയ് ശങ്കർ, ലോകേഷ് രാഹുൽ എന്നിവരും ടീമിലുണ്ട്.
ടീം ഇവരാണ്: വിരാട് കോഹ്ലി (നായകൻ), രോഹിത് ശർമ(വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, മഹേന്ദ്ര സിംഗ് ധോണി (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യേ, വിജയ് ശങ്കർ, കുൽദിപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ.