Sorry, you need to enable JavaScript to visit this website.

ഖത്തര്‍ ഇനി 5ജി; ലോകത്താദ്യം

ദോഹ- 5ജിയില്‍ മിന്നി ഖത്തര്‍. ലോകത്താദ്യമായി 5ജി മൊബൈല്‍ കോള്‍ സാധ്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമെന്ന ബഹുമതി ഖത്തര്‍ സ്വന്തമാക്കി. വൊഡാഫോണ്‍ ഖത്തറാണ് സ്വന്തം 5 ജി നെറ്റ്‌വര്‍ക്കില്‍ മധ്യപൂര്‍വദേശത്തെ ആദ്യ കോള്‍ സാധ്യമാക്കിയത്. ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍നിന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സയീഫ് അല്‍ സുലൈത്തി ജനീവയില്‍ രാജ്യാന്തര ടെലികമ്യൂണിക്കേഷന്‍സ് യൂണിയന്‍ (ഐടിയു) സെക്രട്ടറി ജനറല്‍ ഹുലിന്‍ ഷാവോയുമായാണ് സംസാരിച്ചത്.
മാര്‍ച്ച് 21 ന് ആദ്യ 5ജി ഹോളോഗ്രാഫിക് കോള്‍ സാധ്യമാക്കിയതിനു പിന്നാലെയാണ് വൊഡാഫോണ്‍ ഖത്തര്‍ ആദ്യ രാജ്യാന്തര 5 ജി കോളും സാധ്യമാക്കുന്നത്.
ഖത്തര്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കപ്പ് താരം അബ്ദുല്‍കരിം ഹസന്‍ ആണ് ആസ്പയര്‍ സോണിലെ കളിക്കാര്‍ക്ക് മുന്നില്‍ ത്രിമാന രൂപത്തില്‍ എത്തിയത്. ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18ന് മന്ത്രി അല്‍ സുലൈത്തി ഖത്തറിനുള്ളിലെ ആദ്യ 5ജി കോള്‍ നടത്തിയിരുന്നു. ഖത്തര്‍ മ്യൂസിയത്തില്‍നിന്ന് കത്താറയിലെ വൊഡാഫോണ്‍ ഖത്തറിന്റെ ഓഫിസിലേക്കായിരുന്നു ആ വിളി. സംഭാഷണം സുവ്യക്തമായതിനാല്‍ ഈ വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ലഭ്യമാക്കാനാവുമെന്ന് കമ്പനി അറിയിച്ചിരുന്നു.

 

Latest News