കൊച്ചി- രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നല്ല ഭരണാധികാരികള്‍ വരാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ ഓശാന ഞായര്‍ ആചരണം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കിയാണ് ക്രൈസ്തവര്‍ ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
സത്യത്തിലും നീതിയിലും ഉറച്ചു നിന്നുകൊണ്ടുള്ള പരിശ്രമങ്ങളും പ്രവര്‍ത്തികളുമാണ്് വേണ്ടത്. മറ്റുള്ളവന്റെ നേട്ടത്തിലും ആത്മാര്‍ത്ഥമായി സന്തോഷിക്കാനും എപ്പോഴും വിനയാന്വിതരായിരിക്കാനും ശ്രമിക്കണമെന്നും കര്‍ദിനാള്‍ സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.
സെന്റ് മേരിസ് ബസലിക്കയില്‍ നടന്ന ഓശാന ദിന ശ്രുശ്രൂഷകള്‍ ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാന മന്ദിര അങ്കണത്തില്‍നിന്ന് വിശ്വാസികള്‍ കുരുത്തോലകള്‍ കൈകളിലേന്തി പ്രദക്ഷിണമായി സെന്റ് മേരിസ് ബസലിക്കയില്‍ എത്തി. തുടന്ന് ദിവ്യബലി നടന്നു.