Sorry, you need to enable JavaScript to visit this website.

ജാതി മാറി പ്രണയം; കാമുകനെ ചുമലിലേറ്റി നടത്തിച്ചു-Video

ജബുവ- ജാതി മാറി പ്രണയിച്ച സ്ത്രീ കാമുകനെ തോളിലേറ്റി നടക്കാന്‍ നിര്‍ബന്ധിതയായി. സ്ത്രീയെ അപമാനിക്കാന്‍ ഗ്രാമീണര്‍ നല്‍കിയ ശിക്ഷയാണിത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 340 കി.മീ അകലെ ജബുവ ജില്ലയിലാണ് സംഭവം. സ്ത്രീ കാമുകനെ ചുമലിലേറ്റി നീങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. കാമുകനെ ചുമലിലേറ്റിയ സ്ത്രീയോട് ചുറ്റും കൂടിയ പുരുഷന്മാര്‍ കൂടുതല്‍ ദൂരം നടക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് വിഡിയോ. തളര്‍ന്നതിനെ തുടര്‍ന്ന് വിശ്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കൂട്ടം അനുവദിച്ചില്ല. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Latest News