ന്യൂദല്‍ഹി- തലസ്ഥാനത്ത് മായാപുരി പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആക്രി ഫാക്ടറികള്‍ സീല്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനെ തുടര്‍ന്ന് സുരക്ഷാ സൈനികരും പ്രദേശവാസികളും ഏറ്റുമുട്ടി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് ആക്രി ഫാക്ടറികള്‍ പൂട്ടി സെല്‍ ചെയ്യാനുള്ള നീക്കം. സുരക്ഷാ സൈനികര്‍ പ്രതിഷേധക്കാരെ പിന്തുണര്‍ന്ന് കല്ലെറിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
മായപുരിയിലുള്ളവര്‍ക്കുനേരെ മോഡിയുടെ സുരക്ഷാ സേന കൊടുംക്രൂരതയാണ് കാണിച്ചതെന്ന് വിഡിയോകള്‍ റീ ട്വീറ്റ് ചെയ്തുകൊണ്ട് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ജാലിയന്‍ വാലാബാഗില്‍ ജനക്കൂട്ടത്തെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട ജനറല്‍ ഡയറിനെയാണ് മോഡി ഓര്‍മിപ്പിക്കുന്നതെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം 850 ഫാക്ടറി പൂട്ടി സീല്‍ ചെയ്യാനാണ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എം.സി.ഡി) നീക്കം. പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലെറിയുന്നതും തിരിച്ച് സൈനികര്‍ പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുന്നതും പിന്തുടര്‍ന്ന് കല്ലെറിയുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
#WATCH Clash broke out between locals & security forces in Delhi's Mayapuri area after MCD officials began to seal some factories in the area following National Green Tribunal's (NGT) order to seal nearly 850 factories. pic.twitter.com/sitlqU116Z
— ANI (@ANI) April 13, 2019