പൂജയ്‌ക്കെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബ്രാഞ്ച് സെക്രട്ടറിയെ സി.പി.എം പുറത്താക്കി

കണ്ണൂര്‍- പൂജയുടെ മറവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. സി.പി.എം ചെറുവാഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി മഹേഷ് പണിക്കരെയാണ് പുറത്താക്കിയത്. പാര്‍ട്ടിക്കു പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയ പ്രവൃത്തി ചെയ്തുവെന്ന കുറ്റത്തിനാണ് നടപടി.
       കണ്ണവം ആദിവാസി കോളനിയില പെണ്‍കുട്ടിയെയാണ് രണ്ട് ദിവസം മുമ്പ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മഹേഷ് പണിക്കരെ തടഞ്ഞു വെക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. പോലീസ് എത്തിയാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പ്രതിയെ അറസ്റ്റു ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി നടപടിയെടുത്തത്.

 

Latest News