മുംബൈ: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പുജ ഭട്ടും അമ്മ സോണി റസ്ദാനും. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്നും തുരത്തുമെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്. അമിത് ഷായുടെ പരാമര്‍ശം വര്‍ഗീയമല്ലെങ്കില്‍ പിന്നെന്താണ്. ഇത് സാമൂഹിക വിഭജനത്തിന് കാരണമാകുന്നു. ഇത് വിദ്വേഷ രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ എന്താണ്. ഇതാണോ ഇന്ത്യ? മതേതര ഇന്ത്യയെന്ന ആശയം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നതായി പുജ ഭട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി. 2019 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യവ്യാപകമായി പൗരത്വാവകാശ നിയമം നടപ്പിലാക്കുമെന്നും, ഹിന്ദു ബുദ്ധമത വിശ്വാസികള്‍ ഒഴികെയുള്ള നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഇത് ബിജെപി ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.