ഫിലാഡെല്‍ഫിയ- പത്ത് മാസം പ്രായമായ സയാമീസ് ഇരട്ടകളെ ഫിലാഡെല്‍ഫിയ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം വിജയകരമായി വേർപെടുത്തി. നോർത്ത് കരോലീനയിലെ എറിനെയും ആബിയേയുമാണ് 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലുടെ വേർപെടുത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ കുട്ടികള്‍ അതിവേഗം സാധാരണ നിലയിലെത്തുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഡോ. ജെസ്സി ടെയ് ലറുടെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന സംഘമാണ് അതീവ സങ്കീർണമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. 60 വർഷത്തിനിടെ കൂടിച്ചേർന്ന 23 ാമത് ഇരട്ടകളെയാണ് ഇവിടെ വേർപെടുത്തിയത്.