ഇസ്‌ലാമാബാദ്- സഹോദരികളായ ഹിന്ദു യുവതികളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന ആരോപണം പാക്കിസ്ഥാന്‍ കോടതി തള്ളി. സിന്ധ് പ്രവിശ്യയിലെ രവീണ, റീന എന്നിവരുടെ ഇസ്‌ലാമിലേക്കുള്ള മിലേക്കുള്ള മതംമാറ്റം നിര്‍ബന്ധിതമല്ലെന്നും ഇരുവര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി.
ഇരുവരെയും തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചെന്ന ആരോപണവുമായി പിതാവും സഹോദരനുമാണ് ഹൈക്കോടതിയെ സമീപച്ചത്. ആരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലെന്നും സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്നും യുവതികള്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. സംഭവം അന്വേഷിക്കാനായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് നിര്‍ബന്ധിത മതംമാറ്റമല്ലെന്നു കണ്ടെത്തിയത്.
പെണ്‍കുട്ടികളുടെ മതംമാറ്റം വിവാദമായതോടെ സുതാര്യമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നിര്‍ദേശിച്ചിരുന്നു.