Sorry, you need to enable JavaScript to visit this website.

സ്വകാര്യ വിമാനങ്ങള്‍ കൂടുതലിറങ്ങുന്നത് മുംബൈയില്‍; ദുബായ് പിന്നില്‍

മുംബൈ- ലോകത്തെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമാണ് ദുബായ്. പക്ഷേ ഇന്ത്യയിലെ സമ്പന്നരുടെ സ്വന്തം നാടായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ വിമാനങ്ങളിറങ്ങുന്നതും പറന്നുയരുന്നതും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വകാര്യ വിമാനങ്ങളുടെ എണ്ണത്തില്‍ ദുബായ്, ടോക്കിയോ പോലുള്ള സമ്പന്ന നഗരങ്ങളെ പിന്നിലാക്കി മുംബൈ മുന്നിലെത്തിയിരിക്കുന്നു. ലോകത്ത് 146-ാം സ്ഥാനത്താണ് മുംബൈ. സ്വകാര്യ വിമാനങ്ങളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്ത്. 2018-ല്‍ ന്യൂയോര്‍ക്കില്‍ നിന്ന് പറന്നുയര്‍ന്നത് 66,968 സ്വകാര്യ ജെറ്റുകളാണ്. 2018-ല്‍ 1,516 സ്വകാര്യ ജെറ്റുകളാണ് മുംബൈയില്‍ നിന്നു പറന്നുയര്‍ന്നത്. ദുബായില്‍ നിന്ന് 1,400. ടോക്കിയോയില്‍ നിന്നും 1,202. നൈറ്റ് ഫ്രാങ്ക് ഫ്രൈഡെ നടത്തിയ പഠനത്തിലേതാണ് ഈ കണക്കുകള്‍. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ഒറ്റ റണ്‍വേ വിമാനത്താവളമായി മുംബൈ. ഒരു ദിവസം ആയിരത്തിനടുത്ത് വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തിലെത്തുന്നത്. ലണ്ടനിലെ  ഗാറ്റ്വിക് വിമാനത്താവളമാണ് ഒന്നാമത്.

സ്വാകാര്യ ബിസിനസ് വിമാനങ്ങളുടെ യാത്രകള്‍ ഏറ്റവും കൂടുതല്‍ നോര്‍ത്ത് അമേരിക്കയിലാണ്. യുറോപ്, റഷ്യ, മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് പിന്നീട് ഏറ്റവുമധികം യാത്രകള്‍. 
ബ്രിട്ടന്‍, ഫ്രാന്‍സ്, യുഎഇ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പിന്നീട് വരുന്നു.
 

Latest News