Sorry, you need to enable JavaScript to visit this website.

വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്നും സന്തോഷം ഇല്ലാതാക്കുമെന്നും സാക്ഷി മഹാരാജ്

ലഖ്‌നൗ- വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിംകള്‍ അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ മേനക ഗാന്ധിക്കു പിന്നാലെ മറ്റൊരു നേതാവും സ്ഥാനാര്‍ഥിയുമായ സാക്ഷി മഹാരാജിന്റെ വോട്ടഭ്യര്‍ഥനയും വിവാദത്തില്‍. താന്‍ സന്യാസിയാണെന്നും അതിനാല്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
നിങ്ങളുടെ വോട്ടിനായി അപേക്ഷിക്കുന്നു. ഞാന്‍ ഒരു സന്യാസി കൂടിയാണ്. എന്നെ നിങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍ കുടുംബങ്ങളിലെ സന്തോഷം ഇല്ലാതാക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യും- സാക്ഷി മഹാരാജ് പറഞ്ഞു.
തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് നേരത്തെ സാക്ഷി മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. കൂടാതെ, ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.  താനൊരു സന്യാസിയാണെന്നും ഭാവി തനിക്ക് മുന്‍കൂട്ടി പ്രവചിക്കാനാകുമെന്നുമാണ് അന്ന് സാക്ഷി മഹാരാജ് പറഞ്ഞത്.  നേരത്തെയും സാക്ഷി മഹാരാജ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്.

 

Latest News