സുല്‍ത്താന്‍പുര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍നിന്ന് ജനവിധി തേടുന്ന കേന്ദ്ര മന്ത്രി മേനകാ ഗാന്ധി മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നു.
താന്‍ എങ്ങനെയും എ.പിയാകുമെന്നും അതിനുശേഷം ഒരു സഹായവും പ്രതീക്ഷിക്കേണ്ടെന്നുമാണ് മേനകാ ഗാന്ധി സുല്‍ത്താന്‍പൂരിലെ വോട്ടര്‍മാരോട് പറയുന്നത്. മുസ്ലിംകള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും താന്‍ ജയിക്കുമെന്ന് മേനക പറയുന്ന രണ്ട് മിനിറ്റ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ അത് മുസ്ലിംകളുടെ പിന്തുണ ഇല്ലാതെയാണെങ്കില്‍ നല്ലതായിരിക്കില്ല. അതിനുശേഷം കാര്യങ്ങള്‍ മോശമാകും. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ ആണ്. നമ്മള്‍ മഹാത്മാ ഗാന്ധിയുടെ മക്കളല്ല. ഇക്കാര്യം നിങ്ങള്‍ എവിടേയും പ്രചരിപ്പിക്കണം. മുസ്ലിംകളുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ ജയിക്കാന്‍ പോകുകയാണ്- മേനക പറഞ്ഞു.
സുല്‍ത്താന്‍പൂര്‍ പോളിംഗ് ബൂത്തുകളില്‍നിന്നുള്ള ഫലം നോക്കും. നൂറ് അല്ലെങ്കില്‍ 50 വോട്ടാണെങ്കില്‍ നിങ്ങള്‍ എന്തെങ്കലും കാര്യത്തിനു വരുമല്ലോ. അപ്പോള്‍ കാണാം. എന്റെ ഫൗണ്ടേഷന്‍ ആയിരം കോടി രൂപയാണ് നിങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ നിങ്ങള്‍ പറയുന്നു ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല എന്ന്. ഇതെങ്ങനെ ശരിയാകും- മേനക ചോദിച്ചു.
Union Minister #Maneka Gandhi on camera says:
— TAMANNA PANKAJ (@TamannaPankaj) April 12, 2019
“I am going to win for sure. If Muslims won’t vote for me and then come to ask for work, I will have to think, what’s the use of giving them jobs.” pic.twitter.com/bkVwyfJ2ng