ക്വറ്റ- പാക്കിസ്ഥാനിലെ ക്വറ്റയില്‍ ബോംബ് സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയിലെ പച്ചക്കറി മാര്‍ക്കറ്റിലായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരില്‍ ചിലര്‍ അപകടനില തരണം ചെയ്തിട്ടില്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ശിയാക്കള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തിനു സമീപമാണ് സഫോടനമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അബ്ദുറസാഖ് ചീമ പറഞ്ഞു.
മരിച്ചവരേയും പരിക്കേറ്റവരേയും ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. ഹസറ സമുദായത്തെ ലക്ഷ്യമിട്ടാണ് സഫോടനമെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.