ന്യൂദല്‍ഹി- തലസ്ഥാനത്ത് വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയെന്ന് കരുതുന്നയാളെ തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു വീട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് ഇയാളെ പിടികൂടിയത്. മോഷ്ടാവാണെന്ന് താമസക്കാര്‍ സംശയിക്കുന്നു. അബോധാവസ്ഥയിലാകുന്നതുവരെ ഇയാളെ മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റൊരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.