ബെംഗളുരു- തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ ജനത്തിരക്കിലൂടെ കടന്നു പോകുന്നതിനിടെ തന്നോട് മോശമായി പെരുമാറിയ ആളെ നടിയും കോണ്‍ഗ്രസ് നേതാവുമായി കുശ്ബു കരണത്തടിച്ചു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ കുശബുവിന് നിലക്കാത്ത കയ്യടിയാണ്. ഇത്തരം പെരുമാറ്റത്തിന് ഇതു തന്നെയാണ് തക്ക മറുപടിയെന്ന് സമൂഹ മാധ്യമങ്ങളില്‍ കുശ്ബുവിനെ പലരും പ്രശംസിച്ചു. ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷാദിന്റെ പ്രചാരണ പരിപാടിക്കെത്തിയതായിരുന്നു നടി. ആള്‍ക്കൂട്ടത്തിലൂടെ നടന്നു പോകുന്നതിനിടെ തിരിഞ്ഞ് പിറകില്‍ നിന്നയാളുടെ മുഖത്ത് കുശ്ബു പൊട്ടിക്കുന്ന ദൃശ്യമാണ് വൈറലായി വിഡിയോയിലുള്ളത്. അടികിട്ടിയ ആളെ പോലീസ് പിടിച്ചു മാറ്റുന്നതും കാണാം. അതേസമയം സംഭവത്തോട് കുശ്ബു പ്രതികരിച്ചിട്ടില്ല. എന്നാല്‍ മാധ്യമ വാര്‍ത്താ ലിങ്കുകള്‍ നടി റിട്വീറ്റ് ചെയ്തു.
தமிழ்நாட்டின் துணிச்சல் மிக்க மருமகளுக்கு வாழ்த்துக்கள். உங்களின் இந்த துணிச்சல்மிக்க செயல் பலருக்கு வழிகாட்டியாக அமையும்.....@khushsundar pic.twitter.com/KncXp68tfu
— ஜனநாயகம் மலர வாக்களிப்போம் 'கை' சின்னத்தில் (@KosalramT) April 11, 2019