Sorry, you need to enable JavaScript to visit this website.

ബാലാക്കോട്ട് ആക്രമണം; വ്യോമസേനക്ക് പ്രശംസയുമായി നിര്‍മലാ സീതാരാമന്‍

ന്യൂദല്‍ഹി- ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയ വ്യോമസേനക്ക് പ്രശംസയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വീണ്ടും. ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന വ്യോമാക്രമണം നടത്തിയ ബലക്കോട്ടില്‍ പാക്കിസ്ഥാന്‍ വിദേശ മാധ്യമ സംഘത്തെ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
ഗഗന്‍ശക്തി, വായുശക്തി എന്നീ സൈനിക അഭ്യാസ പ്രകടനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിലും മന്ത്രി സൈന്യത്തെ അഭിനന്ദിച്ചു. ഈ പരിശീലനങ്ങളിലെ പ്രകടനങ്ങള്‍ ബലാകോട്ട് വ്യോമാക്രമണത്തില്‍ പ്രതിഫലിച്ചതായും മന്ത്രി വിലയിരുത്തി.
ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ജെയ്‌ശെ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഇന്ത്യന്‍ വാദങ്ങളെ തള്ളിയ പാക്കിസ്ഥാന്‍ പ്രദേശം വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രതിരോധ അറ്റാഷെമാര്‍ക്കും തുറന്നു കൊടുത്തിരുന്നു.

 

Latest News