സില്‍ചാര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നതോടെ രാജ്യത്ത് വന്‍തോതിലുള്ള മോഡി സര്‍ക്കാര്‍ തരംഗം മണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അസമിലെ സില്‍ചാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിലാണ് മോഡി ഇങ്ങനെ പറഞ്ഞത്. 'കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് നിങ്ങളുടെ ആവേശത്തില്‍ നിന്ന് മനസ്സിലാക്കാം. ഇന്ന് രാജ്യത്ത് ചിലയിടങ്ങളില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നു. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് ഒരു ഭയങ്കര മോഡി സര്‍ക്കാര്‍ തംരംഗ പ്രകടമാണ്,' മോഡി പറഞ്ഞു. അസമില്‍ ഇന്ന് വോട്ടെടുപ്പു നടന്ന അഞ്ചു പാര്‍ലമെന്റു സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നേടുമെന്നും അദ്ദേഹം പറഞ്ഞു.