ന്യൂദല്‍ഹി- കേരള രാഷ്ട്രീയത്തിലെ ഇതിഹാസ നായകനായ കെ.എം. മാണിയുടെ വേര്‍പാട് മിക്ക ദേശീയ മാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് നല്‍കിയത്. അതിനിടയില്‍ ഒരു പത്രം കെ.എം. മാണിയുടെ ചിത്രത്തനു പകരം സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഫോട്ടോയാണ് നല്‍കിയത്. സമൂഹ മാധ്യമങ്ങള്‍ വൈറലാക്കിയിരിക്കയാണ് ഈ അബദ്ധം.