ന്യൂദല്‍ഹി- രാഷ്ട്രപതി ഭവനിലെ ഒരു ജീവനക്കാരന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തി. വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയ ജീവനക്കാരന്‍ രാഷ്ട്രപതി ഭവനിലെ സ്റ്റാഫ് കോര്‍ട്ടേഴ്‌സില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിപ്പെട്ടു. നോര്‍ത്ത് അവന്യു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതനായ ജീവനക്കാരനെ പിടികൂടിയിട്ടില്ല. അതേസമയം സ്റ്റാഫ് കോര്‍ട്ടേഴ്‌സില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്ന വാദം ശരിയല്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയായ ജീവനക്കാരന്‍ കാലി ബാരിയിലാണ് താമസിക്കുന്നതെന്നും യുവതി ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നതായും പോലീസ് പറഞ്ഞു.