Sorry, you need to enable JavaScript to visit this website.

വോട്ടില്ലാതെ ബോളിവുഡ് താരങ്ങള്‍ 

മുംബൈ: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. പോളിംഗ് ശതമാനം ഉയര്‍ത്താനും വോട്ട് നേടാനുമായി നെട്ടോട്ടമോടുകയാണ് നേതാക്കളും അധികൃതരും. ഭാവി എന്താണെന്ന് അറിയാനുള്ള ആഗ്രഹമുണ്ടെങ്കിലും വോട്ട് ചെയ്യാനാകാത്ത ചില ബോളിവുഡ് താരങ്ങളുണ്ട്. പഞ്ചാബിലെ അമൃത്‌സറില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന് ബോളിവുഡിന്റെ  പ്രിയ നായകനായി മാറിയ അക്ഷയ് കുമാറാണ് അതില്‍ ആദ്യത്തെയാള്‍. കനേഡിയന്‍ പാസ്‌പോര്‍ട്ടും പൗരത്വവുമുള്ള അക്ഷയ് കുമാറിന് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല. 
പ്രശസ്ത ബാറ്റ്മിന്റന്‍ താരമായ പ്രകാശ് പദുക്കോണിന്റെ  മകളും ബോളിവുഡിലെ താരവുമായ ദീപിക പദുക്കോണ്‍ ബാംഗ്ലൂര്‍ സ്വദേശിയാണെങ്കിലും ഇന്ത്യയില്‍ വോട്ടവകാശമില്ല. 
ഡെ•ാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്‌പോര്‍ട്ടാണുള്ളത്. സംവിധായകന്‍ മഹേഷ് ഭട്ടിന്റേയും  അഭിനേത്രി സോണി രാസ്ദാന്റേയും  മകളായ ആലിയ ഭട്ടിനുമില്ല  വോട്ടവകാശം. ബ്രിട്ടീഷ് പൗരയാണ് ആലിയ. 
പാതി ഇന്ത്യക്കരിയായ കത്രീന കൈഫിനുള്ളത് ബ്രിട്ടീഷ് പൗരത്വമാണ്. അതുക്കൊണ്ട് കത്രീന കൈഫിനുമില്ല ഇന്ത്യയില്‍ വോട്ട്. കാശ്മീര്‍ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫിന്റേയും ബ്രിട്ടീഷ് അഭിഭാഷക സുസൈനിന്റേയും  മകളാണ് കത്രീന.
സിക്ക് പഞ്ചാബി ദമ്പതികളുടെ മകളായ സണ്ണി ലിയോണിയ്ക്കുമില്ല ഇന്ത്യയില്‍ വോട്ട്. കാനഡയില്‍ ജനിച്ച സണ്ണിയ്ക്ക് അമേരിക്കന്‍ പൗരത്വമാണുള്ളത്.
അമീര്‍ ഖാന്റെ  മരുമകനും ബോളിവുഡ് ചലച്ചിത്ര താരവുമായ ഇമ്രാന്‍ ഖാനാണ് പട്ടികയിലെ മറ്റൊരാള്‍. അമേരിക്കന്‍ പാസ്‌പോര്‍ട്ടായാതിനാലാണ് ഇമ്രാന്‍ ഖാന് വോട്ടവകാശമില്ലാത്തത്.
ബോളിവുഡ്‌ന ശ്രീലങ്കന്‍ ചലച്ചിത്ര താരമായ ജാക്വലിന്‍ ഫെര്‍ണാണ്ടസിന് മിശ്ര പൗരത്വമാണുള്ളത്. ശ്രീലങ്കന്‍-മലേഷ്യന്‍ ദമ്പതികളുടെ മകളാണ് ജാക്വലിന്‍.

Latest News