അബുദാബി- ഖുര്‍ആന്‍ ഓണ്‍ലൈനില്‍ പഠിക്കാന്‍ യു.എ.ഇ മതകാര്യവകുപ്പ് സൗകര്യമൊരുക്കി. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ മൂന്നു ഷിഫ്റ്റുകളായി നാലു ക്ലാസുകളാണുണ്ടാവുകയെന്ന് ഔഖാഫ് ചെയര്മാന് ഡോ. മുഹമ്മദ് മതാര്‍ അല്‍കാബി പറഞ്ഞു. ഔഖാഫിന്റെ വെബ്സൈറ്റിലൂടെയാണ് വെര്‍ച്വല്‍ ക്ലാസിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഒരു ക്ലാസില്‍ പരമാവധി ഏഴ് പേരെ മാത്രമേ എടുക്കൂ. താല്പര്യമുള്ളവര്ക്ക് വെബ്സൈറ്റിലൂടെ പേരു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യു.എ.ഇയിലുള്ള എല്ലാ രാജ്യക്കാര്‍ക്കും മതക്കാര്‍ക്കും ക്ലാസില്‍ ചേരാം. പഠിതാക്കള്‍ക്ക് കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടായിരിക്കണം.