കൊച്ചി- അന്തരിച്ച മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴില്‍ വീഴ്ത്തിയ ബാര്‍ കോഴക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കേസില്‍ കക്ഷിയായ മാണിയുടെ അന്ത്യത്തോടെ ഇനി കേസിനു പ്രസക്തിയില്ലെന്നു പറഞ്ഞാണ് കോടതി മാണിക്കെതിരായ മൂന്ന് ഹരജികള്‍ ഒന്നിച്ച് അവസാനിപ്പിച്ച് ഉത്തരവിട്ടത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പപെട്ട് മാണിയും മാണിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും എസ്. ബിജു രമേശും നല്കിയ ഹരജികള്‍ രാവിലെയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതോടെ മാണിയുടെ സംസ്ക്കാരം നടക്കും മുമ്പ് അദ്ദേഹത്തിനെതിരായ കേസും അവസാനിച്ചു.