ന്യൂദല്‍ഹി:വിശന്നു കരഞ്ഞ കുഞ്ഞിന് മദ്യം നല്‍കാന്‍ ശ്രമിച്ച അച്ഛനില്‍ നിന്നും മൂന്ന് വയസുകാരിയെ ഡല്‍ഹി വനിതാ കമ്മീഷന്‍ രക്ഷപ്പെടുത്തി. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. തികച്ചും വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിച്ച കുട്ടിയ്ക്ക് ആവശ്യത്തിന് ആഹാരം പോലും ലഭിച്ചിരുന്നില്ലെന്നും അതിനാല്‍ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിശന്നു കരയുന്ന കുട്ടിയ്ക്ക് മദ്യപാനിയായ അച്ഛന്‍ പാല്‍കുപ്പിയില്‍ മദ്യമാണ് നല്‍കിയരുന്നതെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. വൃത്തി ഹീനമായ ചുറ്റുപാടില്‍ വളര്‍ന്നതുകൊണ്ട് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അണുബാധ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍•ാര്‍ അറിയിച്ചു. 181 ഹെല്‍പ്പ്‌ലൈനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി വനിത കമ്മീഷന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ മദ്യപാനിയായ അച്ഛനില്‍ നിന്നും രക്ഷപ്പെടുത്തിയത്.