Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇത്തവണ വോട്ടു ചെയ്യാന്‍ ഇരട്ടിയിലേറെ സമയമെടുക്കും

ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ 12 സെക്കന്റ്
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ വരുന്നതോടെ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടിവരുന്നത് 12 സെക്കന്‍ഡ് സമയം. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഒരാളുടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകാന്‍ അഞ്ച് സെക്കന്റാണ് വേണ്ടത്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ തങ്ങള്‍ ശരിയായ രീതിയിലാണോ വോട്ട് ചെയ്തതെന്നു സമ്മതിദായകര്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള വി.വി.പാറ്റ് യന്ത്രത്തില്‍ ഏഴ് സെക്കന്റാണ് വോട്ട് വിവരം തെളിഞ്ഞ് നില്‍ക്കുക. ഇതോടെ ഒരാള്‍ക്ക് വേണ്ടി വരുന്ന സമയം നേരത്തെയുള്ള അഞ്ച് സെക്കന്റില്‍ നിന്ന് 12 സെക്കന്റായി ഉയരും.

സംശയിക്കാം, പക്ഷേ കളവെങ്കില്‍ തടവും പിഴയും 
വോട്ട് തെറ്റായാണ് വി.വി. പാറ്റില്‍ (വോട്ടര്‍ വെരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ്) രേഖപ്പെടുത്തിയതെന്ന്  സംശയമുണ്ടെങ്കില്‍ പിശകുണ്ടെന്ന് പരാതിപ്പെടാന്‍ വോട്ടര്‍ക്ക് അവകാശമുണ്ട്. ബൂത്തിലെ പ്രിസൈഡിങ് ഓഫീസറോടാണ് പരാതിപ്പെടേണ്ടത്. ഇത് പരിശോധിക്കാന്‍ ടെസ്റ്റ് വോട്ടിന് വീണ്ടും വോട്ടര്‍ക്ക് അവസരം നല്‍കും. പ്രിസൈഡിങ് ഓഫീസറുടെയും ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സമ്മതിദായകന്‍ ടെസ്റ്റ് വോട്ട് രേഖപ്പെടുത്തേണ്ടത്. പരിശോധനയില്‍ ആരോപണം ശരിയാണെങ്കില്‍ വോട്ടിങ് നിര്‍ത്തിവെക്കുകയും റിട്ടേണിങ് ഓഫീസറുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ ആരോപണം തെറ്റാണെങ്കില്‍ ഐ.പി.സി 177 പ്രകാരം കേസെടുക്കും. ആറ് മാസം തടവോ, 1000 രൂപ പിഴയോ, ഇവ രണ്ടും കൂടിയോ വിധിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. ശിക്ഷയെക്കുറിച്ച് ബോധ്യമുണ്ടെന്നും ആരോപണം തെറ്റാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഡിക്ലറേഷന്‍ എഴുതി നല്‍കിയാലേ ടെസ്റ്റ് വോട്ടിന് അവസരം ലഭിക്കൂ.

ഈ കടലാസും  മഷിയും  കേടാവില്ല
വി.വി പാറ്റില്‍ വിവരങ്ങള്‍ തെളിയുന്ന കടലാസ് ദീര്‍ഘ കാലം കേടാവാതെ സൂക്ഷിക്കാം. സീരിയല്‍ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നീ മൂന്ന് വിവരങ്ങളാണ് വി.വി പാറ്റിലെ കടലാസില്‍ പ്രിന്റ് ചെയ്ത് സ്‌ക്രീനില്‍ തെളിയുക. തുടര്‍ന്ന് ഏഴ് സെക്കന്റിന് ശേഷം ഇവ സ്റ്റോറേജ് ഭാഗത്തേക്ക് വീഴും. 2000 പ്രിന്റുകള്‍ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് വി.വി.പാറ്റിലുള്ളത്. ഈ ഭാഗം സീല്‍ ചെയ്താണ് സൂക്ഷിച്ചിട്ടുണ്ടാവുക. നിശ്ചിത സമയം വരെ വി.വി പാറ്റിലെ പ്രിന്റുകള്‍ പ്രത്യേക രീതിയില്‍ സൂക്ഷിക്കും. 1400 വരെ വോട്ടര്‍മാരാണ് ഓരോ ബൂത്തിലുമുണ്ടാവുക. ഓരോ നിയമസഭാ മണ്ഡലത്തിലെയും നറുക്കിട്ടെടുക്കുന്ന നിശ്ചിത ബൂത്തുകളിലെ വി.വി പാറ്റിലെ പ്രിന്റുകള്‍ ബാലറ്റ് സ്വഭാവത്തില്‍ എണ്ണും. വിശ്വാസ്യതക്ക് വേണ്ടിയാണിത്. 160 മീറ്റര്‍ നീളമുള്ള പേപ്പര്‍ റോളുകളാണ് വി.വി പാറ്റില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 150 മീറ്ററാണ് ആവശ്യമായി വരിക.

Latest News