ബെയ്‌റൂത്ത്- സിറിയയില്‍ വടക്കന്‍ പട്ടണമായ റാഖയില്‍ ഇരട്ട ബോംബാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ഐ.എസിന്റെ കേന്ദ്രമായിരുന്ന റാഖയിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സിവിലിയന്‍മാരാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു. റാഖയിലെ തിരക്കേറിയ കേന്ദ്രത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതും കാര്‍ബോബ്് സ്‌ഫോടനമുണ്ടായതും.
കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് പോരാളികളാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഐ.എസ് പിന്‍വാങ്ങിയതിനുശേഷം റാഖ സാധാരണ നിലയിലേക്ക് മടങ്ങിവരികയായിരുന്നു. ഐ.എസുകാര്‍ക്ക് സ്വാധീനമുണ്ടായിരുന്നപ്പോള്‍ എതിരാളികള്‍ക്ക് പരസ്യശിക്ഷ നടപ്പാക്കിയിരുന്ന കേന്ദ്രങ്ങളിലും മറ്റും തിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഐ.എസിനെ തുരത്തിയ റാഖയിലെ സ്‌കൂളിനു പുറത്തിരിക്കുന്ന കുട്ടികള്‍.