Sorry, you need to enable JavaScript to visit this website.

പത്രങ്ങളും ന്യൂസ് ചാനലകളും നടത്തുന്ന ഇലക് ഷന്‍ പ്രവചനം വിശ്വസിക്കരുത്- മാത്യു സാമുവല്‍


പത്ര- ന്യൂസ് ചാനലുകള്‍ നടത്തുന്ന ഇലക് ഷന്‍ പ്രവചനം   ആരും തന്നെ വിശ്വസിക്കരുതെന്നും മാച്ച് ഫിക്‌സിംഗ് നാടകം മാത്രമാണ് നടക്കുന്നതെന്നും പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവല്‍. ചാനലുകള്‍ ഈ സര്‍വേ നടത്താന്‍ ഏജന്‍സികള്‍ക്ക് കൊടുത്ത പണത്തിന്റെ രസീത് പുറത്ത് വിടാമോ.. എന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വെല്ലുവിളിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

കേരളത്തിലെ ന്യൂസ് ചാനലുകള്‍ നിഷ്പക്ഷര്‍ എന്ന്  പറയുന്ന ഏജന്‍സികളെ പലരെയും അവരുടെ മോഡസ് ഒപെരേണ്ടിയും എനിക്ക് നേരിട്ട് അറിയാം. ദല്‍ഹിയില്‍ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ ഈ ഏജന്‍സികളെ സ്വാധീനിക്കാന്‍ കൊടുക്കുന്ന ഒരു ബജറ്റുണ്ട്. ഇലക്് ഷന്‍ സമയത്ത് അതുപോലെ ടിവി ന്യൂസ് ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും കൊടുക്കുവന്‍ ഒരു ബജറ്റുമുണ്ട്. ഈയുള്ളവന്‍ സീനിയര്‍ പോസ്റ്റില്‍ പലയിടത്തും ജോലിചെയ്തതിനാല്‍ അതെല്ലാം നേരിട്ട് കണ്ടിട്ടുണ്ട്. ഇലക്്ഷന്‍ കഴിയുന്നതോടെ ഈ മീഡിയയുടെ എല്ലാ മുന്‍ കടവും മാറിക്കിട്ടും. അതായത് ആളുകളെ ഇളിഭ്യരാക്കുന്ന  ഒരു ഇലക്്ഷന്‍ പ്രവചനം.


ർവേക്ക് വേണ്ടി മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു-പിണറായി 

തിരുവനന്തപുരത്ത് എന്‍.ഡി.എ ജയിക്കുമെന്ന് മാതൃഭൂമി സര്‍വേ


പ്രവചനം മൂന്ന് പ്രാവശ്യം നടത്തണ  വലിയ ഇലക് ഷനില്‍. രണ്ടു പ്രവചനവും കൂടെ ഒരു എക്‌സിറ്റ് പോളും. ഈ പറയുന്ന പത്രങ്ങള്‍ ഈ ഏജന്‍സികള്‍ക്ക് കാര്യമായിട്ട് ഒന്നും കൊടുക്കേണ്ട. ഏജന്‍സികള്‍ക്ക് വലിയ മീഡിയ പ്ലാറ്റ്ഫോം കിട്ടണം. അതായത് ജോയിന്റ് ഗെയിം. പ്രസിദ്ധീകരിക്കാന്‍ അത് നിശ്ചയിക്കുന രാഷ്ട്രീയ പാര്‍ട്ടികള്‍ രണ്ടു കൂട്ടരേയും നല്ലതുപോലെ കണ്ടോളും. ഇതാണ് ഫോര്‍മുല.

ചില ചരിത്രങ്ങളുണ്ട്. വാജ്പോയി 2004 വീണ്ടും അധികാരത്തില്‍ വരുമെന്ന് എല്ലാവരും പ്രവചിച്ചു. എന്തിന് എക്‌സിറ്റ് പോള്‍ പോലും അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞു. അവസാനം എന്തായി...?

അങ്ങനെ ഓരോന്നും എടുക്കുക. അവസാനം 2018ല്‍ നാല് സംസ്ഥാനങ്ങളിലും അസംബ്ലി ഇലക്ഷന് ദേശിയ ചാനലുകള്‍ പറഞ്ഞത് പൂര്‍ണയും തെറ്റി. എക്‌സിറ്റ് സര്‍വ്വേ ഉള്‍പ്പെടെ ..!

അതായത് ഇലക ്ഷന്‍ സമയത്തു നടത്തുന്ന ഒരു ഒരു 'മാച്ച് ഫിക്‌സിങ്' നാടകം മാത്രമാണ് നടക്കുന്നത്.  
ഈ ചാനലുകള്‍ ഈ സര്‍വ്വേ ചെയ്യാന്‍ ഈ ഏജന്‍സികള്‍ക്ക് കൊടുത്ത പണത്തിന്റെ രസീത് പുറത്ത് വിടാമോ...?

 

 

Latest News