ബംഗളൂരു- മാധ്യമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖം മാത്രം കാണിക്കുന്നതിന്റെ കാരണം കണ്ടുപിടിച്ച് കര്‍ണാട മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.
മോഡി എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടന്‍ മുഖത്തിന് തിളക്കം കൂട്ടാന്‍ മേക്കപ്പ് ചെയ്യുന്നു. അതിനുശേഷം ക്യാമറക്കു മുന്നില്‍ പോയി ഇരിക്കുന്നു. പക്ഷേ നമ്മള്‍ രാവിലെ കുളിച്ച് ഇറങ്ങിയാല്‍ അടുത്ത ദിവസം രാവിലെ മാത്രമാണ് പിന്നീട് മുഖം കഴുകുന്നത്. നമ്മുടെ മുഖങ്ങള്‍ ക്യമാറകള്‍ക്ക് മുന്നില്‍ നല്ലതായി മാധ്യമങ്ങള്‍ക്ക് തോന്നുന്നില്ല. അതുകൊണ്ടാണ് മാധ്യമങ്ങള്‍ മോഡിയെ മുഖം മാത്രം കാണിക്കുന്നത്- കുമാരസ്വാമി പറഞ്ഞു.