ലണ്ടന്‍-എമര്‍ജന്‍സി സന്ദര്‍ഭങ്ങളില്‍ മാത്രം താഴേണ്ട ഓക്‌സിജന്‍ മാസ്‌കുകള്‍ താഴ്ന്നത് ബ്രിട്ടീഷ് എയര്‍വേസ് യാത്രക്കാരെ പരിഭ്രാന്തരാക്കി. സിങ്കപ്പൂരില്‍നിന്ന് ഹീത്രൂവിലേക്ക് വന്ന വിമാനത്തിലാണ് പരിഭ്രാന്തരായ യാത്രക്കാരുടെ നിലവിളി ഉയര്‍ന്നത്. ടി.വി സ്‌ക്രീനുകളും ലൈറ്റുകളും ഓഫായ ശേഷം മാസ്‌കുകള്‍ എങ്ങനെ ധരിക്കണമെന്ന് യാത്രക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാ പരിശോധനയുടെ ഭാഗമായിരുന്നില്ല. ശരിക്കും സാങ്കേതിക തകരാറായിരുന്നു കാരണം. അത്യധികം ഭയാനകമായിരുന്നു ആ നിമിഷങ്ങളെന്ന് യാത്രക്കാര്‍ പറഞ്ഞു.
തകരാറ് സംഭവിക്കുന്നതിനു മുമ്പ് വിമാനത്തിലെ ജീവനക്കാരിലൊരാള്‍ ഇതൊരു പഴഞ്ചന്‍ പെണ്ണാണെന്ന് പറഞ്ഞിരുന്നതായി വിമാനത്തിലുണ്ടായിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വെബ്ബ് മാധ്യമങ്ങളോട് പറഞ്ഞു.
പുലര്‍ച്ചെ രണ്ട് മണിയോട എല്ലാ ടി.വി സ്‌ക്രീനുകളും ലൈറ്റുകളും ഓഫായ ശേഷം ഓക്‌സിജന്‍ മാസ്‌കുകള്‍ നീളുകയായിരുന്നു. എങ്ങനെ മാസ്‌ക് ധരിക്കണമെന്ന ഓട്ടോമാറ്റിക് മെസേജും കേട്ടു.
ആരും തന്നെ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സാങ്കേതിക തകരാറാണെന്നും മൂന്ന് മിനിറ്റിനുശേഷമാണ് വിമാന ജോലിക്കാര്‍ യാത്രക്കാരെ അറിയിച്ചത്.
ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ മാധ്യമങ്ങളോടും യാത്രക്കാര്‍ക്ക് ഇ മെയില്‍ അയച്ചും ബ്രിട്ടീഷ് എയര്‍വേയ്‌സ് ഖേദം പ്രകടിപ്പിച്ചു.