തിരുവനന്തപുരം- സർവേകളുടെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കോൺഗ്രസും ബി.ജെ.പിയും മാധ്യമങ്ങളെ വിലക്കെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇടതുമുന്നണി പതിനെട്ടിലേറെ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർവേ വഴി താഴെയുള്ളവരെ മേലെ കൊണ്ടുവരാനാകില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. കിഫ്ബ് മസാല ബോണ്ട് വാങ്ങിയവർ ആർക്കൊക്കെ വായ്പ കൊടുക്കുന്നു എന്ന കാര്യം അന്വേഷിക്കേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.