മഥുര- ഭീകരവാദം തെരഞ്ഞെടുപ്പു വിഷയമല്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരുതുന്നതെങ്കില്‍ എസ് പി ജി സുരക്ഷ വേണ്ടെന്നുവെക്കാന്‍ അദ്ദേഹം തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ബി ജെ പി സോഷ്യല്‍ മീഡിയാ വിഭാഗത്തിന്റെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
തെരഞ്ഞെടുപ്പില്‍ ഭീകരവാദമല്ല, തൊഴിലാണ് വിഷയമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ രാജ്യത്ത് ഭീകരവാദം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് എസ് പി ജി സുരക്ഷയുമായി നടക്കുന്നതെന്ന് രാഹുല്‍ ഗാനധി വ്യക്തമാക്കണം- സുഷമ പറഞ്ഞു. ഭീകരവാദം വിഷയമേ അല്ലെന്നാണ് കരുതുന്നതെങ്കില്‍ എസ് പി ജി സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നല്‍കാന്‍ അവര്‍ രാഹുലിനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പോലെ രാജ്യത്തിന്റെ മനസ്സ് ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്കു ശേഷം പാക്കിസ്ഥാന് തക്ക മറുപടി നല്‍കാന്‍ മോഡിക്ക് സാധിച്ചുവെന്നും സുഷമ സ്വരാജ്
അവകാശപ്പെട്ടു. ഭീകരവാദത്തെ ഒരു പ്രശ്നമായി പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു.