പെരിന്തൽമണ്ണ- പനങ്ങാങ്ങര അങ്ങാടിയിൽ രണ്ട് ലോറിയും അൾടോ കാറും കൂട്ടിയിടിച്ച് ഉപ്പയും മകനും മരിച്ചു. അരക്കുപറമ്പ് മാട്ടറ മലങ്കര റോഡിലെ പട്ടണം സൈതാലിയുടെ മകൻ ഹംസപ്പയും എട്ടുവയസുള്ള മകൻ ബാദുഷയുമാണ് മരിച്ചത്. ഹംസയുടെ ഭാര്യ റഹീനക്ക് പരിക്കേറ്റു. മകൾ ഹർഷീനയുടെ പരിക്ക് ഗുരുതരമാണ്. മറ്റൊരു മകൾ ഹിഷാനക്കും പരിക്കേറ്റു.