കുവൈത്ത്- കുവൈത്തില്‍ മെര്‍സ് വൈറസ് ബാധ ഇല്ലെന്ന് അധികൃതര്‍. എവിടെയും വൈറസ് ബാധ കണ്ടെത്താനായില്ലെന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. മാജിദ് അല്‍ ഖത്താന്‍ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. കുവൈത്തില്‍ മെര്‍സ് വൈറസ് ബാധയില്ല. രോഗം തടയാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചതായും ഡോ. മാജിദ് പറഞ്ഞു.