മലപ്പുറം- ആനക്കയത്ത് ചെക്ക് പോസ്റ്റിന് സമീപം കടലുണ്ടിപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. ആനക്കയം ഈരാമുക്ക് ചക്കാലക്കുന്നൻ അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(13), ഫാത്തിമ നിദ(11)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11നാണ് അപകടമുണ്ടായത്. ആനക്കയത്ത് ഉമ്മയുടെ വീട്ടിലെത്തിയ ഇവർ ഉമ്മയുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫാത്തിമ ഫിദയാണ് ആദ്യം വെള്ളത്തിൽ വീണത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ വെള്ളത്തിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി ജില്ലാ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.