ധോണിയുടെ ആഘോഷം  വൈറലാക്കി സോഷ്യൽ മീഡിയ

ചെന്നൈ- ഐ.പി.എൽ ക്രിക്കറ്റിൽ ചെന്നൈ ടീമിന്റെ മഹേന്ദ്രസിംഗ് ധോണിയുടെ മൈതാനത്തിലെ ആഘോഷം വൈറലായി.  ചെന്നൈയുടെ മൈതാനത്ത് ധോണിയും മറ്റ് താരങ്ങളുടെ കുട്ടികളും തമ്മിലുള്ള തമാശയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. 
മത്സരശേഷം മൈതാനത്ത് കളിക്കാനിറങ്ങിയ കുട്ടികൾക്കൊപ്പമായിരുന്നു ധോണിയുടെ തമാശ. ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിലെ ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറിന്റെ മകനും ഓസീസ് താരം ഷെയൻ വാട്‌സന്റെ മകനും മൈതാനത്ത് ഓട്ടമത്സരം നടത്തിയപ്പോൾ ധോണിയും കുട്ടികൾക്കൊപ്പം കൂടി. പിറകിലായിപ്പോയ താഹിറിന്റെ മകനെയുമെടുത്ത് ധോണി കുതിച്ചോടി. ധോണിയുടെ കയ്യിലിരുന്ന് താഹിറിന്റെ മകൻ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.  ഐ.പി.എല്ലിലെ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനുശേഷമായിരുന്നു സംഭവം. 

Latest News