Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആറാം മത്സരത്തിലും തോൽവി; കോഹ്‌ലിക്ക് പടിയിറക്കം

ബംഗളൂരു- ഐ.പി.എൽ പന്ത്രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തിയിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കീഴിലുള്ള ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിന് തുടർച്ചയായ ആറാം മത്സരത്തിലും തോൽവി. ആദ്യവിജയം തേടിയിറങ്ങിയ ചലഞ്ചേഴ്‌സിനെ ദൽഹി കാപ്പിറ്റൽസ് നാലു വിക്കറ്റിന് തോൽപ്പിച്ചു. സ്വന്തം മൈതാനത്തിൽ നടന്ന മത്സരത്തിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോഹ്‌ലിയും സംഘവും എത്തിയത്. വീണ്ടും പരാജയം നുണഞ്ഞതോടെ കോഹ്‌ലിയുടെ നായകത്വത്തിനും ഭീഷണി ഉയർന്നു. കോഹ്‌ലിയെ പുറത്താക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തപ്പോൾ ദൽഹി 18.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ദൽഹിക്കായി ശ്രേയസ് അയ്യർ(67) റൺസ് നേടി. പൃഥ്വിഷാ(28), കോളിൻ ഇൻഗ്രാം(22), ഋഷഭ് പന്ത്(18) എന്നിവരും ദൽഹിയെ വിജയത്തിലേക്ക് നയിച്ചു. ബാറ്റ്‌സ്മാൻമാരും ബൗളർമാരും തിളങ്ങാതായതോടെ ബാംഗ്ലൂരിന്റെ പരാജയം ഉറപ്പാകുകയായിരുന്നു. ബാംഗ്ലൂരിന്റെ ടിം സൗത്തി 2 ഓവറിൽ 24 റൺസാണ് വഴങ്ങിയത്. 
വിരാട് കോഹ്‌ലി 33 പന്തിൽ 41 ഉം മുഈൻ അലി 18 പന്തിൽ 32 റൺസും അടിച്ചെടുത്തത് മാറ്റിനിർത്തിയാൽ മറ്റാരും ബംഗളൂരുവിന് വേണ്ടി കാര്യമായ പ്രകടനം നടത്തിയില്ല. മാർകോസ് സ്റ്റോയിൻസ് 17 പന്തിൽ 15 ഉം അക്ഷ്ദീപ് നാഥ് പന്ത്രണ്ടിൽ 19 ഉം റൺസ് നേടി. ഒൻപത് പന്തിൽ ഒൻപത് റൺസായിരുന്നു പാർത്ഥിവ് പട്ടേലിന്റെയും ടിം സൗത്തിയുടെയും നേട്ടം. കഗിസോ റബാഡയാണ് ബാംഗ്ലൂരിന്റെ നടുവൊടിച്ചത്. നാലോവറിൽ 21 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ റബാഡ വീഴ്ത്തി. പതിനേഴാം ഓവറിൽ മൂന്നു വിക്കറ്റ് നേടി റബാഡ ടീമിന് മേൽക്കൈ നൽകുകയായിരുന്നു. ക്രിസ് മോറിസ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. 
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കം മുതൽ കളിയിൽ പിടിമുറുക്കാനായില്ല. രണ്ടാമത്തെ ഓവറിൽ ക്രിസ് മോറിസിന്റെ പന്തിൽ സന്ദീപിന് പിടികൊടുത്ത് പാർത്ഥിവ് പട്ടേൽ മടങ്ങിയതോടെ ബാംഗ്ലൂരിന്റെ പതനം തുടങ്ങി. ആറാമത്തെ ഓവറിൽ റബാഡയുടെ പന്തിൽ കോളിൻ ഇൻഗ്രാമിന് പിടിനൽകി എബി ഡി വില്ലിയേഴ്‌സ് കൂടാരം കയറി. ക്യാപ്റ്റൻ വിരാട് കോഹ്‌ലി(41), മോയീൻ അലിക്കൊപ്പം(32) ചേർന്ന് ഇന്നിങ്‌സിന് വേഗതകൂട്ടി. 18 പന്തിൽ 32 റൺസെടുത്ത മുഈൻ മാത്രമേ ദൽഹി ബൗളർമാർക്ക്‌മേൽ ആധിപത്യം സ്ഥാപിച്ചുള്ളൂ. പതുക്കെ ബാറ്റ് ചെയ്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലി അവസാന ഓവറുകളിൽ ആഞ്ഞടിക്കുമെന്ന് തോന്നിച്ചെങ്കിലും റബാഡയുടെ പന്തിൽ പുറത്തായതോടെ ബാംഗ്ലൂർ ഇടറിവീണു. കഴിഞ്ഞ മത്സരത്തിൽനിന്നും മാറ്റമില്ലാതെയാണ് ബാംഗ്ലൂരും ദൽഹിയും എത്തിയത്. ആറ് മത്സരത്തിൽ മൂന്ന് ജയവും മൂന്ന് തോൽവിയും വഴങ്ങിയ ദൽഹി നിലവിൽ അഞ്ചാം സ്ഥാനത്താണ്. 

 

Latest News