ജിദ്ദ- പ്രമുഖ ഇന്ത്യന്‍ സോക്കര്‍ അക്കാദമിയായ സ്‌പോര്‍ട്ടിംഗ് യുണൈറ്റഡ് ജിദ്ദ പ്രഥമ കമ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീതം കലാരംഗം, സാഹിത്യ സാംസ്‌കാരിക രംഗം, വിദ്യാഭ്യാസ, പത്രമാധ്യമ രംഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍.
വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനത്തിന് സിജി ജിദ്ദ ചാപ്റ്റര്‍ അവാര്‍ഡിന് അര്‍ഹരായി. ഒന്നര പതിറ്റാണ്ടായി സൗദിയില്‍ സിജി നടത്തിയ വിദ്യാഭ്യാസ, കരിയര്‍ ഗൈഡന്‍സ്, ടാലന്റ് എംപവര്‍ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്.
ഗോപി നെടുങ്ങാടിക്കാണ് സാഹിത്യസാംസ്‌കാരിക അവാര്‍ഡ്. രണ്ടര പതിറ്റാണ്ട് നീണ്ട തന്റെ പ്രവാസ ജീവിതത്തിനടിയില്‍ പ്രവാസി സാഹിത്യ സാംസ്‌കാരിക രംഗത്തിനു നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് സമീക്ഷ സാഹിത്യ വേദി ചെയര്‍മാന്‍ കൂടിയായ ഗോപി നെടുങ്ങാടിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സൗദി ഗസറ്റ് എഡിറ്ററുമായ ഹസ്സന്‍ ചെറൂപ്പക്കാണ് പത്ര മാധ്യമ മേഖലയിലെ അവാര്‍ഡ്. പ്രവാസ ലോകത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഹസ്സന്‍ ചെറൂപ്പ ഒട്ടേറെ കൃതികളുടെ രചയിതാവും കൂടിയാണ്.
കലാ രംഗത്തെ പ്രവര്‍ത്തനത്തിന് പ്രശസ്ത ഗായകന്‍ മിര്‍സാ ശരീഫ് അര്‍ഹനായി. ജിദ്ദ പ്രവാസി സംഗീത മേഖലയില്‍ ഗുരുതുല്യന്‍ കൂടിയായ മിര്‍സാ ശരീഫ് പ്രവാസി സംഗീത കലാരംഗത്തെ നിറ സാന്നിധ്യമാണ്. സ്‌പോര്‍ട്ടിംഗ് യുണൈറ്റഡ് ചെയര്‍മാന്‍ ഇസ്മായില്‍ കൊളക്കാടന്‍ അധ്യക്ഷനായ പൊതുപ്രവര്‍ത്തകരുടെ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അടുത്ത വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സ്‌പോര്‍ട്ടിംഗ് യുണൈറ്റഡ് ഭാരവാഹികള്‍ അറിയിച്ചു.