Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥി കൊല്ലപ്പെട്ട ഡെറാഡൂണ്‍ സ്‌കൂളിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഡെറാഡൂണ്‍- പന്ത്രണ്ട് വയസ്സുകാരന്‍ കൊല്ലപ്പെട്ട ഡെറാഡൂണിലെ സ്‌കൂളിനെ കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇതേ സ്‌കൂളില്‍ പഠിച്ച ഏഴാം ക്ലാസ് വിദ്യാര്‍ഥനിയെ 2012 ല്‍ സ്‌കൂള്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്തിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെക്കുകയായിരുന്നുവെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന കമ്മീഷന്‍ (എസ്.സി.പി.സി.ആര്‍) അധ്യക്ഷ പറഞ്ഞു.

2012 ല്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും കേസില്‍ നടപടികളൊന്നുമുണ്ടായില്ലെന്നും കമ്മീഷന്‍ അധ്ക്ഷ ഉഷ നേഗി പറഞ്ഞു. സ്‌കൂളില്‍ നടന്ന എല്ലാ സംഭവങ്ങളിലും നിതീക്കായി പൊരുതുമെന്ന് അവര്‍ പറഞ്ഞു.
ഡെറാഡൂണിലെ വികാസ് നഗറില്‍ പ്രവര്‍ത്തിക്കുന്ന മിഷണറി സ്‌കൂളാണ് വിവാദത്തിലായത്. സ്‌കൂള്‍ മാനേജരും രണ്ട് ജീവനക്കാരും പീഡിപ്പിച്ച ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായതായും 2006 ലെ ഡോയിവാല ബാര്‍ അസോസിയേഷന്റെ രേഖകള്‍ ചൂണ്ടിക്കാട്ടി ഉഷ നേഗി പറഞ്ഞു.
2017 ല്‍ ഇതേ സ്‌കൂളിലെ ഒരു ആണ്‍കുട്ടിയെ നരേന്ദ്ര നഗറിലെ യാത്രക്കിടെ കാണാതായെന്നും അവര്‍ പറഞ്ഞു.
സ്‌കൂളില്‍ 12 കാരന്‍ കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും അറസ്റ്റിലായ സ്‌കൂള്‍ ജീവനക്കാര്‍ യഥാര്‍ഥ പ്രതികളാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.
12 വയസ്സുകാരന്‍ കൊല്ലപ്പെട്ട പുതിയ സംഭവത്തില്‍ മൂന്ന് സ്‌കള്‍ ജീവനക്കാരേയും രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേയും മാര്‍ച്ച് 26-ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനാഥാലയത്തിനു കീഴിലുള്ള സ്‌കൂളെന്ന നിലയിലാണ് രജിസ്‌ട്രേഷന്‍ നേടിയതെന്നും എന്നാല്‍ ഇവിടത്തെ കുട്ടികളുടെ ഭൂരിഭാഗം മാതാപിതാക്കളും ജീവിച്ചിരിപ്പുള്ളവരാണെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

 

Latest News