ശ്രീനഗര്‍- കശ്മീരില്‍ റോഡപകടത്തില്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലാണ് അപകടം. മരിച്ചവരില്‍ ഒരു സ്‌ക്വാഡ്രന്‍ ലീഡറും ഉള്‍പ്പെടുമെന്ന് വ്യോമ സേനാ വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലാണ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ മലങ്പുര ഗ്രാമത്തില്‍ അപകടത്തില്‍ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഒരാള്‍ വ്യോമസേനാ കോര്‍പറലാണ്.
വ്യോമസേനാ കേന്ദ്രത്തിനു സമീപമാണ് അപകടമെങ്കിലും വ്യോമസേനാ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ എങ്ങോട്ട് പോകുകയായിരുന്നുവെന്ന് വ്യക്തമല്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥരുടെ മരണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അനുശോചിച്ചു.