അബുദബി- യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്. യുഎഇയുമായുള്ള തന്ത്രപ്രധാന ബന്ധം മെച്ചപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങള്‍ മാനിച്ചാണ് ബഹുമതി നല്‍കുന്നതെന്ന് യുഎഇ അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ബഹുമതി പ്രധാനമന്ത്രി മോഡിക്ക് സമര്‍പ്പിച്ചു. രാഷ്ട്രത്തവലന്‍മാര്‍ക്ക് നല്‍കുന്ന പുരസ്‌ക്കാരമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രമായ തലത്തിലേക്ക് വളര്‍ത്തുന്നതില്‍ പ്രധാനമന്ത്രി മോഡി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അബുദബി കിരീടാവകാശിയും യുഎഇ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.
تجمعنا بالهند روابط تاريخية وعلاقات استراتيجية شاملة، عززها الدور المحوري لصديقي العزيز رئيس الوزراء الهندي ناريندرا مودي الذي منحها دفعة كبيرة.. وتقديرا لجهوده يمنحه رئيس الدولة ''وسام زايد'' .. نثق بمستقبل واعد يجمع البلدين يعززه التفاهم والتعاون المشترك.
— محمد بن زايد (@MohamedBinZayed) April 4, 2019