ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവുന്നില്ല,  മാതാപിതാക്കള്‍ കുഞ്ഞിനെ കൊന്നു

ലണ്ടന്‍:ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കുഞ്ഞിന്റെ  കരച്ചില്‍ തടസം. ഒന്‍പത് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊന്നു. ലൂക്ക് മോര്‍ഗന്‍ എമ്മ കോള്‍ ദമ്പതികളുടെ മകനായ ടൈലര്‍ മോര്‍ഗനാണ് കൊല്ലപ്പെട്ടത്. 
ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് കുഞ്ഞ് കരഞ്ഞത്. ഇതോടെ മദ്യ ലഹരിയിലായിരുന്ന ദമ്പതികള്‍ കുഞ്ഞിനെ കൊല്ലുകയായിരുന്നു.
2014 ഏപ്രില്‍ 29നാണ് ഇംഗ്ലണ്ടിലെ സ്റ്റാഫോര്‍ഡ്ഷയറിലെ രണ്ട് മുറി ഫ്‌ലാറ്റില്‍ സംഭവം നടന്നത്. സംഭവ സമയത്ത് ലൂക്കിന് 22ഉം എമ്മയ്ക്ക് 18നുമായിരുന്നു പ്രായം. സ്വാഭാവിക മരണം എന്നാണ് ദമ്പതികള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. 
എന്നാല്‍, കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം  റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇവരുടെ കള്ളത്തരം വെളിച്ചതായത്. തലയണ ഉപയോഗിച്ച് വായും മൂക്കും പൊത്തിയപ്പോള്‍ കുഞ്ഞിന്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതാണ് ദമ്പതികള്‍ പിടിക്കപ്പെടാന്‍ കാരണമായത്. 2014 ഫെബ്രുവരി 27ന് സിസേറിയനിലൂടെയാണ് എമ്മയ്ക്ക് കുഞ്ഞ് ജനിച്ചത്. 
ഇതിന് മുന്‍പും ഇവര്‍ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഉറങ്ങാതിരിക്കാനായി  തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും കുഞ്ഞിന് നാരങ്ങ നീരിനൊപ്പം മുളക് കഷ്ണ ം നല്‍കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ കൈകളില്‍ ആഞ്ഞടിച്ച് ആനന്ദം കണ്ടെത്തുന്നത് ലൂക്കിന്റെ ശീലമായിരുന്നു. സംഭവത്തില്‍ ലൂക്കിനെയും എമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോഴാണ് കേസ് തെളിഞ്ഞ് വിചാരണ ആരംഭിച്ചത്.

Latest News