കോഴിക്കോട്- കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കരിപ്പൂരിലെത്തി. നാളെ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. സഹോദരനെ അനുഗമിച്ചാണ് പ്രിയങ്ക എത്തുന്നത്. ഇന്ന് രാത്രി കോഴിക്കോട്ട് തങ്ങിയ ശേഷം നാളെ രാവിലെ ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് പത്രിക സമര്‍പ്പിക്കും.