ന്യൂദല്‍ഹി- നടിയെ ആക്രമിച്ച കേസില്‍ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി മേയ് ഒന്നിലേക്ക് മാറ്റി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റിയത്. കേസ് നീട്ടണമെന്ന കക്ഷികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്.
രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ആക്രമണദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയാല്‍ നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.